യൂണിഫോമിന്റെ ബട്ടന്‍ ഇടണമെന്ന് പറഞ്ഞ് സീനിയർ വിദ്യാർത്ഥികളുടെ മർദനം; പ്ലസ് വൺ വിദ്യാർത്ഥിയുടെ തോളെല്ല് പൊട്ടി

Published : Jan 19, 2024, 11:51 PM IST
യൂണിഫോമിന്റെ ബട്ടന്‍ ഇടണമെന്ന് പറഞ്ഞ് സീനിയർ വിദ്യാർത്ഥികളുടെ മർദനം; പ്ലസ് വൺ വിദ്യാർത്ഥിയുടെ തോളെല്ല് പൊട്ടി

Synopsis

പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബിനാണ് ഗുരുതര പരിക്കേറ്റത്. തോളെല്ലടക്കം പൊട്ടിയ ഷുഹൈബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ജിവിഎച്ച് എസ്എസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബിനാണ് ഗുരുതര പരിക്കേറ്റത്. തോളെല്ലടക്കം പൊട്ടിയ ഷുഹൈബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യൂണിഫോമിന്റെ മുഴുവൻ ബട്ടനും ഇടണമെന്ന് ആവശ്യപ്പെട്ടാണ് പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ചതെന്ന് ഷുഹൈബ് പറയുന്നു. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്