
കൽപ്പറ്റ: ദേശീയ എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കൊപ്പം ഓണസദ്യ കഴിച്ച് രാഹുൽ ഗാന്ധി. ഇവരുടെ വിജയം ആദിവാസി വിഭാഗത്തിന് മുഴുവൻ മാതൃകയാണെന്ന് കുട്ടികളുമായി സംവദിച്ച രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട് പാർലമെന്റ് മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധി ആദ്യദിനം ഓണസദ്യയുണ്ടത് 12 മിടുക്കർക്കൊപ്പം. ആദ്യമായി ആദിവാസി മേഖലയിൽ നിന്ന് കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് പാസായ വിദ്യാർഥികളെ രാഹുൽ അഭിനന്ദിച്ചു. ഏറെ നേരം വിദ്യാർഥികളുമായി സംവദിച്ചാണ് രാഹുൽ മടങ്ങിയത്
വയനാട്ടിലെ ആദിവാസി മേഖലയിൽ നിന്ന് യുവ തലമുറ വളർന്നു വരുന്നതിൽ അഭിമാനമുണ്ടെന്ന് പിന്നീട് മുത്തങ്ങ കാട്ടുനായ്ക്ക കോളനിയിലെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു.