താമരശ്ശേരിയിൽ പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങിമരിച്ചു

Published : Aug 16, 2021, 09:26 PM IST
താമരശ്ശേരിയിൽ പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങിമരിച്ചു

Synopsis

താമരശ്ശേരി അണ്ടോണയില്‍ പതിനാറുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. അണ്ടോണ അരേറ്റക്കുന്നുമ്മല്‍ നിസാറിന്റെ മകന്‍ മുഹമ്മദ് മിന്‍ഹാജ് (16) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. 

കോഴിക്കോട്: താമരശ്ശേരി അണ്ടോണയില്‍ പതിനാറുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. അണ്ടോണ അരേറ്റക്കുന്നുമ്മല്‍ നിസാറിന്റെ മകന്‍ മുഹമ്മദ് മിന്‍ഹാജ് (16) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. പുഴയില്‍ വെള്ളം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിന്നതിനിടെ ചുഴിയില്‍ അകപ്പെടുകയായിരുന്നു. മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ഇത്തവണ കൂടത്തായി സെന്റ്മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതി ഉപരി പഠനത്തിന് കാത്തിരിക്കുന്നതിനിടെയാണ് ദുരന്തം. മാതാവ്: അഫ്സത്ത്. ഒരു സഹോദരനും ഒരു സഹോദരിയും ഉണ്ട്.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി