അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി

Published : Aug 18, 2021, 12:47 PM IST
അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി

Synopsis

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് രാഹുൽ ഗാന്ധി മടങ്ങിയത്.

മലപ്പുറം: വയനാട് എം പി രാഹുൽ ഗാന്ധി അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദർശിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വി വി പ്രകാശിന്റെ എടക്കരയിലെ വസതിയിലെത്തിയ രാഹുൽ ഗാന്ധി കുടുംബാംഗങ്ങളുമായി 15 മിനിറ്റോളം സംസാരിച്ചു.  കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഫലം കാത്തിരിക്കെയാണ് വി വി പ്രകാശ് വിട പറഞ്ഞത്. 

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, വണ്ടൂർ എം എൽ എ എ പി അനിൽകുമാർ, കെ പി സി സി ജനറൽ സെക്രട്ടറി വി എസ് ജോയ്, താത്ക്കാലിക ഡി സി സി പ്രസിഡന്റ ഇ മുഹമ്മദ് കുഞ്ഞി തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം
കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു