'രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം, മൂട്ടയെ കൊല്ലാൻ ആരും കൊടുവാൾ എടുക്കാറില്ല'; കെ കെ രാഗേഷ്

Published : May 16, 2025, 10:41 AM IST
'രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം, മൂട്ടയെ കൊല്ലാൻ ആരും കൊടുവാൾ എടുക്കാറില്ല'; കെ കെ രാഗേഷ്

Synopsis

ധീരജിനെ കുത്തിയ കത്തിയുമായി വന്നാൽ നിങ്ങൾക്ക് ഞങ്ങൾ ഒരു പുഷ്പചക്രം കരുതിവയ്ക്കുമെന്ന് കെ കെ രാകേഷ്.

കണ്ണൂർ: മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ യൂത്ത് കോൺഗ്രസിന് താക്കീതുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ധീരജിനെ കുത്തിയ കത്തിയുമായി വന്നാൽ നിങ്ങൾക്ക് ഞങ്ങൾ ഒരു പുഷ്പചക്രം കരുതിവയ്ക്കുമെന്ന് കെ കെ രാകേഷ്. മലപ്പട്ടത്ത് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിനിടയിലാണ് പരാമർശം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനമാണ് നൽകുന്നത്. മൂട്ടയെ കൊല്ലാൻ ആരും കൊടുവാൾ എടുക്കാറില്ലെന്നും രാഗേഷ് കൂട്ടിച്ചേർത്തു.

അതിനിടെ, കോൺഗ്രസ് പതാക എസ്എഫ്ഐ കത്തിച്ചെന്ന് ആരോപിച്ച് കണ്ണൂർ പാനൂരിൽ കോൺഗ്രസ്സിന്റെ പൊലീസ് സ്റ്റേഷൻ ഉപരോധം ഇന്നലെ നടന്നു. മലപ്പട്ടത്തെ സംഘർഷത്തിൽ പ്രതിഷേധിച്ച് വൈകിട്ട് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ് ബ്ലോക്ക് ഓഫീസിൽ കയറി കൊടികൾ എടുത്ത് കൊണ്ടുപോയി കത്തിച്ചെന്നാണ് ആരോപണം. പൊലീസ് സ്ഥലത്ത് എത്തിയിട്ടും നടപടി സ്വീകരിക്കാത്തതിൽ ആയിരുന്നു പ്രതിഷേധം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം