ഡ്രൈ ഡേയിൽ പഴുതടച്ച പരിശോധന; ചാക്കിലൊളിപ്പിച്ച മാഹി മദ്യം ഉൾപ്പെടെ 110 ലിറ്ററിലധികം മദ്യം പിടികൂടി

Published : Dec 02, 2025, 10:14 PM IST
 kerala excise raid on dry day

Synopsis

ഡ്രൈ ഡേയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 110 ലിറ്ററിലധികം അനധികൃത മദ്യം പിടിച്ചെടുത്തു. 

തിരുവനന്തപുരം: ഡ്രൈ ഡേയിൽ വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ 110 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തു. കോഴിക്കോട് മൂടാടിയിൽ വീടിനുള്ളിൽ ചാക്കിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 44 ലിറ്റർ മാഹി മദ്യം കണ്ടെടുത്തു. രൺദീപ് (38 വയസ്) എന്നയാളാണ് പിടിയിലായത്. കൊയിലാണ്ടി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്റ്റർ പ്രവീൺ ഐസക്കും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അബ്ദുൾ സമദ്, പ്രിവന്റീവ് ഓഫീസർ ശിവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാകേഷ് ബാബു, ഷംസുദ്ദീൻ, ദീൻ ദയാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ അഖില എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

കൊല്ലത്ത് പിടികൂടിയത് 43 ലിറ്ററിലധികം

കൊല്ലത്ത് 43 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച കേസിലാണ് അറസ്റ്റ്. ചടയമംഗലം എക്സൈസ് റേഞ്ച് അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഷാനവാസിന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. കോട്ടുക്കൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കൊട്ടാരക്കര കോട്ടുക്കൽ സ്വദേശി പ്രദീപ് കുമാർ ആണ് പിടിയിലായത്. ജിനു എന്നയാളാണ് കേസിലെ രണ്ടാം പ്രതി. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രിവന്‍റീവ് ഓഫീസർ ബിനു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ശ്രേയസ് ഉമേഷ്‌, ജിനു, വനിത സിവിൽ എക്സൈസ് ഓഫീസർ രോഹിണി വനിത സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വയനാട് പിടികൂടിയത് 23 ലിറ്റർ

വയനാട് വെണ്ണിയോട് വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 23 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വെണ്ണിയോട് വലിയകുന്ന് സ്വദേശി സുരേഷ് വി എ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി ജിഷ്ണു, പ്രിവൻ്റീവ് ഓഫീസർമാരായ പി ഷാജി, സുനിൽകുമാർ എം എ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി, പ്രജീഷ് എം വി, പ്രോമിസ് എം പി, വിജീഷ് കുമാർ വി പി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സജ്ന പി യു എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്