ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്കിടെ; ദാരുണസംഭവം തൃശ്ശൂർ ഒല്ലൂരിൽ

Published : Jun 24, 2024, 03:33 PM IST
ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്കിടെ; ദാരുണസംഭവം തൃശ്ശൂർ ഒല്ലൂരിൽ

Synopsis

ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. 

തൃശ്ശൂർ: തൃശ്ശൂർ ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. വടുക്കര എസ്എൻ നഗർ ചന്ദ്രിക ലൈനിൽ താമസിക്കുന്ന  ഉത്തമൻ (54) ആണ് മരിച്ചത്. അവിണിശ്ശേരിയിൽ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം നടന്നത്. ഡ്യൂട്ടിക്കിടെ  വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


 

PREV
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി