ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവരുടെ മാനസികോല്ലാസത്തിന് ബോധവത്കരണ പരിപാടി നടത്തി റെയില്‍വേ പോലീസ്

Published : Jun 19, 2023, 12:48 PM ISTUpdated : Jun 19, 2023, 12:52 PM IST
ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവരുടെ മാനസികോല്ലാസത്തിന് ബോധവത്കരണ പരിപാടി നടത്തി റെയില്‍വേ പോലീസ്

Synopsis

ഷൊർണൂർ റെയിൽവേ പോലീസിന്‍റെ ജനമൈത്രി ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ റെയിൽവേ പ്ലാറ്റ്ഫോമുകളിലും, പോലീസ് സ്റ്റേഷൻ പരിസരത്തും, ഒരു നിലമ്പൂർ ട്രെയിനില്‍ യാത്ര നടത്തിയും ബോധവൽക്കരണ പരിപാടികള്‍ നടത്തിയത്. 

ഷോര്‍ണ്ണൂര്‍:  ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവരുടെ മാനസികോല്ലാസത്തിന് ബോധവത്കരണ പരിപാടി നടത്തി റെയില്‍വേ പോലീസ്. ഷൊർണൂർ റെയിൽവേ പോലീസിന്‍റെ ജനമൈത്രി ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ റെയിൽവേ പ്ലാറ്റ്ഫോമുകളിലും, പോലീസ് സ്റ്റേഷൻ പരിസരത്തും, ഒരു നിലമ്പൂർ ട്രെയിനില്‍ യാത്ര നടത്തിയും ബോധവൽക്കരണ പരിപാടികള്‍ നടത്തിയത്.  ഭിന്നശേഷിക്കാരായ കുട്ടികള്‍, അവരുടെ രക്ഷിതാക്കൾ, ടീച്ചർമാർ, കുടുംബാംഗങ്ങൾ, ദേശമംഗലം പഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർമാർ, ICDS സൂപ്പർവൈസർമാര്‍ തുടങ്ങി അമ്പതോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. ട്രെയിന്‍ യാത്രയില്‍ വിദ്യാര്‍ത്ഥികള്‍ പാട്ടും മറ്റ് വിനോദ പരിപാടികളും സംഘടിപ്പിച്ചു. യാത്രയില്‍ ലഘുഭക്ഷണമുണ്ടായിരുന്നു. കേരള റെയിൽവേ പോലീസ് ഷൊർണൂറിന്‍റെയും ദേശമംഗലും പഞ്ചായത്തിന്‍റെയും നേതൃത്വത്തിലായിരുന്നു പരിപാടി.

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപ്പന രംഗത്തേക്കും അദാനി ഗ്രൂപ്പ്, കരാറിൽ ഒപ്പുവച്ചു; അറിയേണ്ട ചില കാര്യങ്ങൾ

തലശേരിയിൽ റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റാൻ ശ്രമം: രണ്ട് പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്