ചൂടില്‍ കുളിരായി കുന്നംകുളത്ത് ഐസ് മഴ; തൃശ്ശൂരില്‍ പെരുമഴ

By Web TeamFirst Published Apr 4, 2019, 5:37 PM IST
Highlights

കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ഉയർന്ന ചൂട് രേഖപ്പെടുത്തിയതിൽ രണ്ടാമത് തൃശൂരായിരുന്നു. 36 ഡിഗ്രിയിൽ അനുഭവപ്പെട്ടിരുന്ന ചൂടിൽ വലയുന്നതിനിടെയാണ് തൃശൂരിന് മഴ അനുഗ്രഹമായത്. പ്രളയത്തിന് ശേഷമെത്തിയ വേനലിൽ മുമ്പില്ലാത്ത വിധമുള്ള ചൂടാണ് അനുഭവിച്ചത്‌. വരൾച്ചയും അനുഭവിച്ചു തുടങ്ങിയിരുന്നു. 

തൃശൂർ: കൊടും ചൂടിൽ തളർന്ന തൃശൂരിന് തണുപ്പേകി പെരുമഴ. കുന്നംകുളത്ത് ഐസ് മഴയാണ് പെയ്തത്. ഇടിയും മിന്നലുമായി ഉച്ചയ്ക്കുശേഷം പെയ്ത മഴ ജില്ലയിലെ പലയിടത്തും നേരിയ നാശം വിതച്ചിട്ടുമുണ്ട്. വാടാനപ്പള്ളി മേഖലയിലാണ് മരങ്ങൾ വീണ് നാശമുണ്ടായത്. തീരദേശത്ത് റോഡിൽ മരം വീണ് ഗതാഗതവും സ്തംഭിച്ചിരുന്നു.

കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ഉയർന്ന ചൂട് രേഖപ്പെടുത്തിയതിൽ രണ്ടാമത് തൃശൂരായിരുന്നു. 36 ഡിഗ്രിയിൽ അനുഭവപ്പെട്ടിരുന്ന ചൂടിൽ വലയുന്നതിനിടെയാണ് തൃശൂരിന് മഴ അനുഗ്രഹമായത്. പ്രളയത്തിന് ശേഷമെത്തിയ വേനലിൽ മുമ്പില്ലാത്ത വിധമുള്ള ചൂടാണ് അനുഭവിച്ചത്‌. വരൾച്ചയും അനുഭവിച്ചു തുടങ്ങിയിരുന്നു. 

പെരുമഴയും ഭയപ്പെടുത്തുന്ന ഉഗ്രശബ്ദത്തിൽ ഇടിവെട്ടും ഉണ്ടെങ്കിലും നാട് വേനൽ മഴയിൽ ആഹ്ളാദത്തിലാണ്. സൂര്യന്‍റെ ചൂടിന് പുറകേ തെരഞ്ഞടുപ്പ് ചൂടുകൂടി വന്നതോടെ മഴയെത്തിയത് ഏറെ ആശ്വാസമായി. ചില സ്ഥനങ്ങളില്‍ മരം വീണ് വൈദ്യുതി ബന്ധം തകര്‍ന്നു.

click me!