ചെറിയ മഴ പെയ്താൽ ഇവർക്ക് കൂട്ടിനെത്തുക കടുത്ത ദുർഗന്ധവും ഇഴജന്തുക്കളും കൊതുകുകളും

By Web TeamFirst Published Oct 16, 2020, 7:36 PM IST
Highlights

കഴക്കൂട്ടം ബൈപ്പാസിന് സമീപമുള്ള സർവ്വീസ് റോഡിൽ വെള്ളക്കെട്ട്  മൂലം ദുരിതത്തിലായി സമീപവാസികൾ

തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസിന് സമീപമുള്ള സർവ്വീസ് റോഡിൽ വെള്ളക്കെട്ട്  മൂലം ദുരിതത്തിലായി സമീപവാസികൾ. നിരവധി സ്ഥാപനങ്ങളും കുടുംബങ്ങളുമാണ് ഒരു മഴ പെയ്താൽ ഉണ്ടാകുന്ന വെള്ളക്കെട്ടിൽ ദുരിതത്തിലായിരിക്കുന്നത്. 

കഴിഞ്ഞ മൂന്ന് മാസമായി ഈ അമ്മ പറഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നമാണിത്. വീട്ടിലേക്ക് ഇഴ ജന്തുക്കളെത്തുന്നു. രാത്രിയായാൽ  കൊതുകിന്‍റെ ശല്യം, രൂക്ഷമായ ദുർഗന്ധം. ടെക്നോ പാർക്കിന് തൊട്ടടുത്തുള്ള പ്രദേശമാണിത്. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളും സമാന പ്രതിസന്ധിയിലാണ്. 

പലരും വീടുപേക്ഷിച്ച് പോയി റോഡിന്‍റെ അശാസ്ത്രീയമായ നിർമാണമാണ് പ്രശ്നത്തിന് കാരണമെന്നാണ് പ്രദേശ വാസികളുടെ ആരോപണം. മുൻപുണ്ടായിരുന്ന ഓവുചാൽ നികത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്.

ഇതിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കളക്ടർക്കുമടക്കം നിവേദനം നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. എന്നാൽ ദേശീയപാത അതോറിറ്റിയുടെ പണി പൂർത്തീകരിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ വിശദീകരണം.

click me!