ആനക്കുട്ടിയെ വളർത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു എങ്കിലും,...​ ര​ഘുവിനെ വളർത്തിയ ബെല്ലി പറയുന്നു

Published : Mar 13, 2023, 07:50 PM ISTUpdated : Mar 13, 2023, 07:56 PM IST
 ആനക്കുട്ടിയെ വളർത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു എങ്കിലും,...​ ര​ഘുവിനെ വളർത്തിയ ബെല്ലി പറയുന്നു

Synopsis

ഷെഡിനുള്ളിൽ കിടക്കുമ്പോഴായിരുന്നു സംഭവം. അന്ന് നല്ല മഴയുമുണ്ടായിരുന്നു. എന്നാൽ ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചതേയില്ല. 

ചെന്നൈ: ആനക്കുട്ടിയെ വളർത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു എങ്കിലും, വലിയ ബുദ്ധിമുട്ടുകളില്ലാതെയാണ് ​രഘുവിനെ വളർത്തിയതെന്ന് പറയുകയാണ് ബെല്ലി. ഓസ്കാർ അവാർഡ് നേടിയ മികച്ച ഡോക്യുമെന്ററിയായ എലിഫന്റ് വിസ്പറേഴ്സിലെ രഘുവിനെ വളർത്തിയ ബെല്ലിയാണ് ഓസ്കാറിന്റെ നിറവിൽ സംസാരിക്കുന്നത്. മുതുമലയിൽ കാട്ടിൽ ഒറ്റപ്പെട്ടു പോയ രഘുവിനെ വളർത്തി വലുതാക്കുകയായിരുന്നു 
ബൊമ്മനും ബെല്ലിയും. ​തമിഴ് പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഡോക്യുമെന്ററി കാർത്തികി ​ഗോൺസാൽവസ്, ​ഗുനീത് മോം​ഗ എന്നവരാണ് സംവിധാനം ചെയ്തത്. 

ആനക്കുട്ടികളെ വളർത്തുന്നത് വലിയ ചലഞ്ചായിരുന്നു. എന്നാൽ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളൊന്നും വളർത്തുന്ന കാലഘട്ടത്തിൽ നേരിടേണ്ടി വന്നില്ലെന്ന് ബെല്ലി പറയുന്നു. ആദ്യം രഘുവാണ് എന്റെ അടുത്ത് വന്നത്. ഷെഡിനുള്ളിൽ കിടക്കുമ്പോഴായിരുന്നു സംഭവം. അന്ന് നല്ല മഴയുമുണ്ടായിരുന്നു. എന്നാൽ ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചതേയില്ല. ആനകളെന്നെ കാണുമ്പോൾ വരും. കൂട്ടത്തോടെ അവർക്കൊപ്പം പോകാറില്ല. ഇപ്പോൾ അവർ ഫോറസ്റ്റ് ഓഫീസിൽ എനിക്ക് ജോലി തന്നു. -ബെല്ലി പറയുന്നു. 

2022ലെ ഓസ്‌കാര്‍ അവാര്‍ഡ് നിശയ്ക്ക് ഹോളിവുഡ് ഒരുങ്ങുന്നു; അമേരിക്ക ഈ ആഴ്ച

കേരളത്തിൽ നിന്ന് വിവിധയിടങ്ങളിൽ നിന്ന് ആനയെ കാണാൻ ആളുകളെത്താറുണ്ട്. കോഴിക്കോടു നിന്നും ​ഗുരുവായൂരിൽ നിന്നുമൊക്കെയും എത്താറുണ്ട്. ആരെങ്കിലും കാണാനെത്തിയാൽ ഞാൻ അവിടെയില്ലെങ്കിൽ ആനക്കുട്ടികൾ അവരെ എന്റെ ഷെഡ്ഡിലേക്ക് കൂട്ടിക്കൊണ്ടു വരികയും ഫോട്ടോ എടുപ്പിക്കാറുമുണ്ട്. ആനകളുടെ നിരവധി ചിത്രങ്ങൾ വീട്ടിലുണ്ട്. ഇതെല്ലാം കേരളത്തിൽ നിന്നും കുട്ടികൾ വരുമ്പോൾ എടുക്കുന്നതാണ്. കുട്ടികൾ ചിത്രങ്ങൾ എടുക്കട്ടെ എന്ന് ചോദിക്കുമ്പോൾ എങ്ങനെയാണ് നോ എന്ന് പറയുക. ബെല്ലി പറയുന്നു. ആനക്കുട്ടികളെ വളർത്തിയതിൽ സന്തോഷം മാത്രമാണെന്നും ബെല്ലി പറയുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം