തെരഞ്ഞെടുപ്പ് ഫലം ഇടത് സര്‍ക്കാരിനെതിരായ ജനവിധിയാകും; രമേശ് ചെന്നിത്തല

Published : Dec 01, 2020, 09:52 PM IST
തെരഞ്ഞെടുപ്പ് ഫലം ഇടത് സര്‍ക്കാരിനെതിരായ ജനവിധിയാകും; രമേശ് ചെന്നിത്തല

Synopsis

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള ജനവിധി ആയിരിക്കുമെന്ന് രമേശ് ചെന്നിത്തല.

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള ജനവിധി ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം ചൂടു പിടിച്ചതോടെ യുഡിഎഫിനായി വോട്ട് അഭ്യർത്ഥിച്ച് ല ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്താനെത്തിയതായിരുന്നു ചെന്നിത്തല.

വിവാദങ്ങൾക്കും ആരോപണങ്ങൾക്കും നടുവിൽനിന്ന് ഭരണ, പ്രതിപക്ഷ മുന്നണികൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കടുത്ത മത്സരത്തിന് കളമൊരുങ്ങിയ ഇടുക്കിയിൽ പ്രചാരണ പ്രവർത്തനം സജീവമാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി വോട്ട് അഭ്യർത്ഥിച്ചു.  

മറയൂർ, മൂന്നാർ, മാട്ടുപെട്ടി, രാജാക്കാട്, അടക്കമുള്ള ജില്ലയുടെ വിവിധ മേഖലകളിൽ ആണ് രമേശ് ചെന്നിത്തല യുഡിഎഫ് നേതാക്കൾക്കൊപ്പം പര്യടനം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു