ആറാട്ടുപുഴക്കാർ നോമ്പ് തുറക്കും സുനന്ദയുടെ ജീരക കഞ്ഞി കുടിച്ച്

By Web TeamFirst Published Jun 1, 2019, 3:25 PM IST
Highlights

പ്രദേശത്തെ കുടുംബങ്ങളിൽ നിന്നും അരിയും തേങ്ങയും ശേഖരിച്ചാണ് ജീരകക്കഞ്ഞിയുണ്ടാക്കുന്നത്. ജാതി മത ഭേദമന്യേ പ്രദേശത്തെ നാറൂറോളം കുടുബങ്ങൾക്ക് വൈകുന്നേരങ്ങളിൽ ഇവിടെ കഞ്ഞി വിതരണം ചെയ്യും.

തൃശ്ശൂർ: കൊടുങ്ങല്ലൂർ ആറാട്ടുവഴിയിലെ സിദ്ദിഖിയ മസ്ജിദിൽ നോമ്പു മുറിക്കാൻ നൽകുന്ന ജീരകക്കഞ്ഞി മതമൈത്രിയുടെ നല്ല കാഴ്ചയാണ്. നാന്നൂറോളം കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന നോമ്പ് കഞ്ഞി തയ്യാറാകുന്നത് ആറാട്ടുവഴിയിലെ സുനന്ദയും കൂട്ടരും ചേര്‍ന്നാണ്. ഒരു പതിറ്റാണ്ടോളമായി തുടരുന്ന പതിവാണ് ഇത്.

നോമ്പുകാലമായാൽ സുനന്ദ രാവിലെത്തന്നെ മസ്ജിദിലെത്തും. അയൽവാസികൾക്ക് നോമ്പ് തുറക്കാൻ കഞ്ഞിയുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു കുടുംബം പോലെയാണ് എല്ലാവരും കഴിയുന്നതെന്ന് സുനന്ദ പറയുന്നു.

പ്രദേശത്തെ കുടുംബങ്ങളിൽ നിന്നും അരിയും തേങ്ങയും ശേഖരിച്ചാണ് ജീരകക്കഞ്ഞിയുണ്ടാക്കുന്നത്. ജാതി മത ഭേദമന്യേ പ്രദേശത്തെ നാറൂറോളം കുടുബങ്ങൾക്ക് വൈകുന്നേരങ്ങളിൽ ഇവിടെ കഞ്ഞി വിതരണം ചെയ്യും.

ഏഴോളം സ്ത്രീകളാണ് കഞ്ഞിപാചകം ചെയ്യുന്നത്. സമയം കിട്ടുമ്പോഴൊക്കെ പ്രദേശത്തെ യുവാക്കളും ഇവിടെ ഒത്തുകൂടും.

click me!