കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published : Jun 01, 2019, 03:00 PM IST
കോഴിക്കോട്  ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Synopsis

ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെ സന്ദീപ് മരണപ്പെടുകയായിരുന്നു.

കോഴിക്കോട്: നടക്കാവ് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. മാനന്തവാടി പെരുവക സുരേഷ്കുമാറിന്റെ (ബാബു) മകൻ സന്ദീപ് (ശരത്-33) ആണ് മരിച്ചത്. സന്ദീപ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. 

ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ഇന്നാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്ത് വരികയായിരുന്നു സന്ദീപ്. അമ്മ :സരോജിനി. ഭാര്യ: ടിന്റു,  സഹോദരി :തുഷാര. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം പെരുവകയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍; വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തി
കുട്ടിക്കളിയല്ല; ഡിജിറ്റൽ അഡിക്ഷൻ, കേരളത്തിലെ കുട്ടികളും അപകടത്തിൽ, ഒരോ ദിവസവും പൊലിയുന്നത് ഓരോ ജീവനുകൾ