പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; അഞ്ച് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Aug 5, 2019, 8:34 PM IST
Highlights

 ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പോക്‌സോ നിയമപ്രകാരം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്തില്‍ ചെറുപുഴ വെളി ഉണ്ണി എന്ന സുജിത്ത് (21), മൂലംകുഴിവെളി വൈശാഖ് ബാബു 24 , കുന്നത്തുവെളി കണ്ണന്‍ എന്ന രാജേഷ് (36) , നികര്‍ത്തില്‍ രതീഷ് (38),  പതിയാമൂല ലിജിന്‍ ജോണ്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഞായറാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടി കൂട്ടുകാരിക്കൊപ്പം ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ പള്ളിപ്പുറം കളത്തില്‍ ക്ഷേത്രത്തിന് സമീപം പ്രതികള്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

click me!