പ്രാവിന്റെ അലർജിയെന്ന ധാരണ, കണ്ടെത്തിയത് ഗുരുതര രോഗം,അൻസക്ക് ജീവൻ നിലനിർത്താൻ ശ്വാസകോശം മാറ്റിവയ്ക്കണം

Published : Feb 02, 2026, 01:00 PM IST
ansa lung transplant

Synopsis

ആദ്യ ഘട്ടത്തിൽ പ്രാവുകളിൽ നിന്നുള്ള അലർജിയെന്ന നിലയിലാണ് ചികിത്സ ആരംഭിച്ചത്. തുടർന്ന് രാജഗിരി ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ശ്വാസകോശത്തിന്റെ കാഠിന്യം വർധിച്ച് വരുന്ന ഗുരുതര രോഗമാണെന്ന് സ്ഥിരീകരിച്ചത്.

കൊച്ചി:ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് മണീട് പാമ്പ്ര മേപ്പാടത്ത് വർഗീസിന്റെയും റീനയുടെയും മകളായ അൻസ(27)യ്ക്ക് ജീവൻ നിലനിർത്താൻ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം. കേരളത്തിൽ അപൂർവമായി മാത്രമേ നടത്തുന്ന ഈ ശസ്ത്രക്രിയയ്ക്ക് നിലവിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് സൗകര്യമുള്ളത്.അനുയോജ്യമായ ശ്വാസകോശം ലഭിക്കുന്നതുവരെ ചെന്നൈയിൽ താമസിക്കുകയും വേണം. ശ്വാസകോശം ലഭ്യമായാൽ ഒരു മണിക്കൂറിനകം ശസ്ത്രക്രിയ നടത്തേണ്ടതിനാൽ മുൻകൂട്ടി എല്ലാ ചികിത്സാ ഒരുക്കങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകൾക്കും കൂടി 65 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലുമായിരുന്നു രോഗ ലക്ഷണങ്ങളുടെ തുടക്കം. ആദ്യ ഘട്ടത്തിൽ പ്രാവുകളിൽ നിന്നുള്ള അലർജിയെന്ന നിലയിലാണ് ചികിത്സ ആരംഭിച്ചത്. തുടർന്ന് രാജഗിരി ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ശ്വാസകോശത്തിന്റെ കാഠിന്യം വർധിച്ച് വരുന്ന ഗുരുതര രോഗമാണെന്ന് സ്ഥിരീകരിച്ചത്. ശ്വാസകോശം മാറ്റിവയ്ക്കലാണ് ഏക ചികിത്സാ മാർഗമെന്ന് ഡോക്ടർമാർ അറിയിച്ചു. ണീട് പാമ്പ്ര മേപ്പാടത്ത് വർഗീസിന്റെയും റീനയുടെയും രണ്ട് മക്കളിൽ ഇളയാളാണ് അൻസ. തിരുവാണിയൂർ ചേലച്ചുവട്ടിൽ ഷൈമോൻ സി. സാബുവാണ് ഭർത്താവ്. തിരുവാണിയൂരിലെ ഒരു ചെറുകിട സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷൈമോനും കുടുംബവും ചികിത്സാ ചെലവുകൾ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുകയാണ്.

ചികിത്സയ്ക്കാവശ്യമായ ധ നസഹായം കണ്ടെത്തുന്നതിനായി മണീട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു ചെയർമാനായും, വൈസ് പ്രസിഡന്റ് മോൻസി വർഗീസ്, അംഗം എ.ഡി. ഗോപി എന്നിവർ വൈസ് ചെയർമാന്മാരായും സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ നേതൃത്വത്തിൽ ഫെഡറൽ ബാങ്കിന്റെ മണീട് ശാഖയിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

അക്കൗണ്ട് നമ്പർ: 12130100143743

IFSC: FDRL0001213

ബാങ്ക്: ഫെഡറൽ ബാങ്ക്, മണീട് ശാഖ

ഫോൺ: 96336 66961

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓവർടേക്ക് ചെയ്തത് പ്രകോപനമായി, 5 കിലോമീറ്റ‍ർ ദൂരം കെഎസ്ആർടിസി ബസിന് തടസം സൃഷ്ടിച്ച് കാർ; പരാതി നൽകി ജീവനക്കാർ
മരണത്തിലും ഒരുമിച്ച്, മൂന്ന് സഹോദരിമാരുടെ ആത്മഹത്യാശ്രമം; മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി