
നാട്ടിക: രണ്ട് വായ, രണ്ട് ചെവി, നാല് കണ്ണുകൾ. ഒരു നാടിന് മുഴുവൻ കൗതുകമായി നാട്ടികയിലെ പശുക്കുട്ടി. നാട്ടിക എസ്എന്‍ കോളേജിന് കിഴക്ക് ചിരിയാട്ട് ഗണേശന്റെ വീട്ടിലെ പശുവിന്റെ രണ്ടാം പ്രസവത്തിലാണ് ഇരട്ടത്തലയുള്ള പശുക്കുട്ടി പിറന്നത്. സാധാരണ നിലയിൽ കുഞ്ഞ് പുറത്ത് വരാതെ വന്നതോടെ വെറ്ററിനറി ഡോക്ടറെത്തിയാണ് പശുകുട്ടിയെ പുറത്തെടുത്തത്. രണ്ട് തലയുടെ ഭാരം മൂലം എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയാണ് ഈ പശുക്കുട്ടിക്കുള്ളത്. തിങ്കളാഴ്ച വൈകുന്നേരമാണ് അസാധാരണ രീതിയിലുള്ള പശുക്കുട്ടി ജനിച്ചത്. നിലവിൽ പാൽ കറന്ന് വായിൽ ഒഴിച്ച് കൊടുക്കുകയാണ് വീട്ടുകാർ.
30 വർഷമായി പശുവളർത്തുന്നവരായ ഗണേശനും ഉഷക്കും ഇത്തരത്തിലൊരു കന്നുകുട്ടി ജനിക്കുന്നത് ആദ്യത്തെ അനുഭവമാണ്. നടക്കാൻ പോലും കഷ്ടപ്പെടുന്ന കന്നുകുട്ടിയെ കാണാനായി നിരവധിപ്പേരാണ് ഇവരുടെ വീട്ടിലെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam