ഫോട്ടോയിൽ ഉള്ളത് കുറുപ്പല്ല, അത് അമ്മാവൻ, ഫോണിൽ സംസാരിക്കാറുണ്ടെന്ന് ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ്

Published : Aug 28, 2026, 02:13 PM IST
kurupp fake

Synopsis

40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയതെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു.

വടക്കാഞ്ചേരി: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. അമ്മാവനുമായി ഫോണിൽ സംസാരിക്കാറുണ്ടെന്ന് ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് വിശദമാക്കി. ഫോട്ടോയിൽ ഉള്ളത് ബന്ധുവാണെന്ന് 90 ശതമാനം ഉറപ്പുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ലെന്നും ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് പ്രതികരിച്ചു. കരുണാകര മേനോന്റെ കരുമത്രയിലെ വീട്ടിലെത്തി പൊലീസ് വിവരം തിരക്കിയിരുന്നു. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയതെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി സാംസ്കാരിക പ്രവർത്തകൻ താഹ കൊല്ലേത്ത് തെങ്കാശിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു
പ്രതിപക്ഷ ഉപനേതൃ സ്ഥാനം: നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് ടി പി രാമകൃഷ്ണൻ