ജനവാസ മേഖലയിലെ സ്ഥിരം ശല്യക്കാരനായ കരടിയുടെ കാലിൽ ആന ചവിട്ടി; പരിക്കേറ്റ നിലയിൽ കണ്ടെത്തി

Published : Feb 22, 2025, 01:50 PM IST
ജനവാസ മേഖലയിലെ സ്ഥിരം ശല്യക്കാരനായ കരടിയുടെ കാലിൽ ആന ചവിട്ടി; പരിക്കേറ്റ നിലയിൽ കണ്ടെത്തി

Synopsis

മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് സ്ഥിരം ശല്യമായിരുന്ന കരടിയാണ് ഇത്. പാദത്തിൽ ആനയുടെ ചവിട്ടേറ്റ നിലയിലാണ് കരടിയുള്ളത്

പാലക്കാട്: പാലക്കാട് അട്ടപ്പാടി ജനവാസ മേഖലയിലെ സ്ഥിര സാന്നിധ്യമായിരുന്ന കരടിയെ പരിക്കേറ്റനിലയിൽ കണ്ടെത്തി. മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് സ്ഥിരം ശല്യമായിരുന്ന കരടിയാണ് ഇത്. പാദത്തിൽ ആനയുടെ ചവിട്ടേറ്റ നിലയിലാണ് കരടിയുള്ളത്. വനം വകുപ്പിന്‍റെ അഗളി, പുതൂർ ആർആർടി ടീമുകൾ ചേർന്ന് കരടിയെ കൂടുവെച്ച് പിടികൂടി. തൃശൂർ മൃഗശാലയിലേക്ക്  വിദഗ്ധ ചികിത്സയ്ക്കായി കരടിയെ മാറ്റിയിട്ടുണ്ട്. 

കാമുകിമാർക്കൊപ്പം മഹാകുംഭമേളയ്ക്ക് പോയി, ഫോൺ ലൊക്കേഷൻ നോക്കി പിന്നാലെ പൊലീസ്; മോഷണക്കേസിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു