തൃശ്ശൂരിൽ നിയന്ത്രണത്തിൽ ഇളവ്: റേഷന്‍ കടകളിൽ നേരിട്ടെത്തി സാധനം വാങ്ങാം, കാർഡ് നമ്പർ പ്രകാരം ക്രമീകരണം

By Web TeamFirst Published May 18, 2021, 8:37 PM IST
Highlights

തൃശ്ശൂരിൽ നിയന്ത്രണത്തിൽ ഇളവ്. റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. സാധനങ്ങള്‍ നേരിട്ടു വാങ്ങുന്നതിന് കാര്‍ഡുകളുടെ നമ്പരുകളുടെ അടിസ്ഥാനത്തിലാണ് ക്രമീകരണം.  നേരത്തെ നേരിട്ടു പോയി വാങ്ങാൻ അനുവാദം ഇല്ലായിരുന്നു.
 

തൃശ്ശൂർ: തൃശ്ശൂരിൽ നിയന്ത്രണത്തിൽ ഇളവ്. റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. സാധനങ്ങള്‍ നേരിട്ടു വാങ്ങുന്നതിന് കാര്‍ഡുകളുടെ നമ്പരുകളുടെ അടിസ്ഥാനത്തിലാണ് ക്രമീകരണം.  നേരത്തെ നേരിട്ടു പോയി വാങ്ങാൻ അനുവാദം ഇല്ലായിരുന്നു.

1,2,3 എന്നീ നമ്പരുകളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സാധനങ്ങള്‍ നേരിട്ട് വാങ്ങാം. 4,5,6 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളിലും 7,8,9,0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും സാധനങ്ങള്‍ നേരിട്ട് വാങ്ങാവുന്നതാണ്.   ഒരേ സമയം മൂന്നിലധികം  ആളുകള്‍ നില്‍ക്കാന്‍ പാടുള്ളതല്ല.

65 വയസ് കഴിഞ്ഞവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, കിടപ്പു രോഗികള്‍, മറ്റ് പല കാരണങ്ങളാല്‍ നേരിട്ടെത്താന്‍ നിര്‍വ്വാഹമില്ലാത്തവര്‍ എന്നിവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ആര്‍ആര്‍ടി മുഖേന എത്തിച്ചു നല്‍കാനുമാണ് തീരുമാനം.

click me!