മാവേലിക്കരയിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി

By Web TeamFirst Published May 18, 2021, 8:27 PM IST
Highlights

കാണാതായ മധ്യവയസ്കന്റെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി. കല്ലിമേൽ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകൻ കെ ഒജോർജിനെ (ബെന്നി–57) ആണ് അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. 

മാവേലിക്കര: കാണാതായ മധ്യവയസ്കന്റെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി. കല്ലിമേൽ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകൻ കെ ഒജോർജിനെ (ബെന്നി–57) ആണ് അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. 

കൊല്ലകടവ് പാലത്തിനു പടിഞ്ഞാറ് പുത്തൻപാലത്തു കടവിനു സമീപം ഇന്ന് രാവിലെയാണു മൃതദേഹം കണ്ടത്. ജോർജിന്റെ കൈ ഒടിഞ്ഞ നിലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മുറിവുകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ശനിയാഴ്ച വൈകിട്ട് ഇവിടെ നിയന്ത്രണം വിട്ട വാൻ അച്ചൻകോവിലാറ്റിലേക്കു മറിഞ്ഞിരുന്നു. ഓടിയെത്തിയ നാട്ടുകാരാണു വാൻ ഓടിച്ചിരുന്ന യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. 

യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട വാൻ റോഡിലൂടെ ന‌ടന്നു പോവുകയായിരുന്ന ജോർജിനെ ഇടിച്ചു തെറിപ്പിച്ചതാണോയെന്നു സംശയിക്കുന്നുണ്ട്. കൊവിഡ് പരിശോധന ഫലം ലഭിച്ച്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ സത്യാവസ്ഥ മനസിലാക്കാൻ സാധിക്കൂവെന്നു പൊലിസ് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!