
മാവേലിക്കര: റിമാൻഡ് പ്രതിയെ സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകം മീത്തിൽ ജേക്കബ് (68) ആണ് മരിച്ചത്. തിരുവല്ല ഇരവിപേരൂരിൽ സ്വകാര്യ ആശുപത്രി നടത്തിവന്നിരുന്ന ഇയാളെ സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾക്ക് കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്നും തിരുവല്ല പൊലീസാണ് അറസ്റ്റ് ചെയ്തത്.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ഇയാളെ ഇന്ന് രാത്രി ഒൻപതിനാണ് മാവേലിക്കര സബ് ജയിലിൽ എത്തിച്ചത്. പുലർച്ചെ 5.30ന് സെൽ തുറന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ അറ് മണിക്ക് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു.
മുംബൈ കേന്ദ്രമാക്കിയുള്ള ഇൻഷ്വറൻസ് കമ്പനിയിൽ നിന്നും ആശുപത്രിയിലെ രോഗികളുടെ പേരിലെടുത്ത ഇൻഷുറൻസ് തുകയാണ് വെട്ടിച്ചത്. ചികിത്സിക്കാത്ത രോഗികളുടെ പേരിലും ഇൻഷ്വറൻസ് തുക വെട്ടിച്ചതായി പോലീസ് പറയുന്നു. 69,45,000 രൂപയാണ് വെട്ടിച്ചത്. ഇയാളുടെ കൂട്ടുപ്രതിയായ അജിത് തോംസൺ എന്നയാൾ ഒളിവിലാണ്. ഇൻഷുറൻസ് കമ്പനിയുടെ സിഇഒ ആണ് കേസ് നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam