കേരളോത്സവത്തിനിടെ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി; 70കാരനായ റിട്ട. അധ്യാപകന്‍ പിടിയില്‍

Published : Nov 19, 2025, 10:37 AM IST
Vijayan

Synopsis

കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞതോടെ ഇയാള്‍ ഒളവില്‍ പോയി. ഒളിവില്‍ കഴിയുന്നതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കോഴിക്കോട്: കേരളോത്സവ ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ റിട്ടയേര്‍ഡ് അധ്യാപകന്‍ പിടിയില്‍. കോഴിക്കോട് പയ്യോളി മണിയൂര്‍ എളമ്പിലാട് സ്വദേശി മീത്തലെ പൊയില്‍ എം.പി വിജയന്‍ (70) ആണ് പിടിയിലായത്. മണിയൂര്‍ പഞ്ചായത്തുതല കേരളോത്സവം നടക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. 

കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞതോടെ ഇയാള്‍ ഒളവില്‍ പോയി. ഒളിവില്‍ കഴിയുന്നതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പയ്യോളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം