ഒരു മാസമായി വിശ്രമമില്ലാതെ സേവനം; വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ഡ്യൂട്ടിക്കിടെ യാത്രയയപ്പ്

By Web TeamFirst Published May 2, 2020, 8:54 PM IST
Highlights

പൊലീസ് സേനയിലെ മികച്ച സേവനത്തിന് ഡിജിപിയുടെ അംഗീകാരം നേടിയിരുന്ന ഉദ്യോഗസ്ഥന് കൊവിഡ് ഡ്യൂട്ടിക്കിടെ യാത്രയയപ്പ് നൽകി.

ചാരുംമൂട്: പൊലീസ് സേനയിലെ മികച്ച സേവനത്തിന് ഡിജിപിയുടെ അംഗീകാരം നേടിയിരുന്ന ഉദ്യോഗസ്ഥന് കൊവിഡ് ഡ്യൂട്ടിക്കിടെ യാത്രയയപ്പ് നൽകി. ഒന്നര മാസം കൊണ്ട് വിശ്രമരഹിതമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങിലായായിരുന്ന നൂറനാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പന്തളം സ്വദേശി റജൂബ് ഖാനാണ് കഴിഞ്ഞദിവസം സർവ്വീസിൽ നിന്നും വിരമിച്ചത്. 

ചാരുംമൂട് ജങ്ഷനിൽ കൊവിഡ് ഡ്യൂട്ടിയുടെ അവസാന നിമിഷമായിരുന്നു യാത്രയയപ്പ് നൽകിയത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് നടന്ന യാത്രയപ്പ് ചടങ്ങിൽ ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി കോര റജൂബ്ഖാനെ പൊന്നാടയണിച്ച് ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. മുപ്പത്തിമൂന്നു വർഷത്തെ  സേവനത്തിനു ശേഷമാണ്  റജൂബ്ഖാൻ വിരമിച്ചത്. ഒന്നര വർഷം മുമ്പ് സബ് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചതോടെയാണ് നൂറനാട് സ്റ്റേഷനിൽ എത്തിയത്.

കഴിഞ്ഞ പ്രളയകാലത്ത് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നെങ്കിലും അവധി അവസാനിപ്പിച്ച് ജോലിയിൽ കയറി സാന്ത്വന പ്രവർത്തനങ്ങളിൽ / ഏർപ്പെട്ടിരുന്നു. ജനമൈത്രി പോലീസിന്റെ ഭാഗമായും മികച്ച സേവനങ്ങൾ നടത്തിയ ഇദ്ദേഹത്തിന് ഡിജിപിയുടെ അംഗീകാരവും അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.

click me!