
മലപ്പറം: പോക്സോ കേസിൽ മലപ്പറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.
മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62 ) അറസ്റ്റിലായത്. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എട്ട് വർഷത്തോളമായി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് വർഷങ്ങളോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam