കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ തകരാർ

Published : May 08, 2025, 03:03 AM ISTUpdated : May 08, 2025, 03:06 AM IST
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി വൈദ്യുതി മുടങ്ങി; കാരണം ഇന്‍റർ സ്റ്റേറ്റ് ഗ്രിഡിലെ തകരാർ

Synopsis

പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നു എന്ന് കെ എസ് ഇ ബി അറിയിച്ചു

കോഴിക്കോട്: മലബാർ മേഖലയിൽ ബുധനാഴ്ച രാത്രി വ്യാപകമായി വൈദ്യുതി മുടങ്ങി. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് വൈദ്യുതി മുടക്കമുണ്ടായത്. അരിക്കോട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 400 കെവി ലൈനിൽ തകരാറ് സംഭവിച്ചതാണ് കാരണം.ഇന്റർ സ്റ്റേറ്റ് ഗ്രിഡിൽ ആണ് തകരാർ. സബ് സ്റ്റേഷനുകളിലേക്കുള്ള വിതരണം തടസ്സപ്പെട്ടു. 

കണ്ണൂർ ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളും മണിക്കൂറുകളായി ഇരുട്ടിലാണ്. പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നു എന്ന് കെ എസ് ഇ ബി അറിയിച്ചു. ഘട്ടം ഘട്ടം ആയി വൈദ്യുതി പുനർസ്ഥാപിക്കും എന്നാണ് അറിയിപ്പ്. പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു