പഠിക്കുന്ന കാലത്ത് അടിച്ചതിന്റെ പക, വർഷങ്ങൾക്ക് ശേഷം അധ്യാപകനെ ആക്രമിച്ച് പൂർവ്വ വിദ്യാർത്ഥി

Published : Mar 12, 2022, 04:09 PM IST
പഠിക്കുന്ന കാലത്ത് അടിച്ചതിന്റെ പക, വർഷങ്ങൾക്ക് ശേഷം അധ്യാപകനെ ആക്രമിച്ച് പൂർവ്വ വിദ്യാർത്ഥി

Synopsis

ബുധനാഴ്ച രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിയായിരിക്കെ നിസാമുദ്ദീനെ അധ്യാപകന്‍ അടിച്ചതുമായി ബന്ധപ്പെട്ടെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ്

പാലക്കാട്: സ്കൂൾ പഠനകാലത്ത് അടിച്ചതിന്റെ പക തീർക്കാൻ അധ്യാപകനെ ആക്രമിച്ച് പൂർവ്വ വിദ്യാർത്ഥി.  ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ മനാഫിനെയാണ് (46) അതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീൻ (20) ആക്രമിച്ചത്. നിസാമുദ്ദീനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിയായിരിക്കെ നിസാമുദ്ദീനെ അധ്യാപകന്‍ അടിച്ചതുമായി ബന്ധപ്പെട്ടെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകല്‍ സി.ഐ. സിജോവര്‍ഗീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച മഞ്ചേരിയില്‍നിന്നാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.

അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെമുന്നില്‍ നില്‍ക്കുകയായിരുന്നു മനാഫ്. ഇതിനിടെ പിന്നിലൂടെയെത്തിയ നിസാമുദ്ദീൻ അധ്യാപകനെ കൈയില്‍ കരുതിയിരുന്ന സോഡാക്കുപ്പികൊണ്ട് തലയ്ക്ക് അടിക്കയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം