അനധികൃതമായി നീർത്തടം നികത്തൽ; റവന്യൂ അധികൃതർ കേസെടുത്തു

By Web TeamFirst Published Nov 19, 2019, 10:31 PM IST
Highlights

നാട്ടുകാരുടെ പ്രതിഷേധവും റവന്യൂ, കൃഷി, പഞ്ചായത്ത് അധികൃതരുടെ സ്റ്റോപ്പ് മെമ്മോയും മറികടന്നാണ് വൻതോതിൽ നികത്തൽ നടന്നുകൊണ്ടിരുന്നത്. 

പൂച്ചാക്കൽ: അനധികൃത നീർത്തടം നികത്തലിനെതിരെ റവന്യൂ അധികൃതർ കേസെടുത്തു. പൂച്ചാക്കൽ ടൗണിനോട് ചേർന്ന് പ്രവർത്തിക്കുന്ന പൂച്ചാക്കൽ മെഡിക്കൽ സെന്റർ ആശുപത്രി വളപ്പിലാണ് അനധികൃത നീർത്തടം നികത്തൽ നടന്നത്. നാട്ടുകാരുടെ പ്രതിഷേധവും റവന്യൂ, കൃഷി, പഞ്ചായത്ത് അധികൃതരുടെ സ്റ്റോപ്പ് മെമ്മോയും മറികടന്നാണ് വൻതോതിൽ നികത്തൽ നടന്നുകൊണ്ടിരുന്നത്. 

എന്നാൽ, ആർഡിഒയുടെ കർശന നിർദ്ദേശത്തെ തുടർന്ന് ഇന്ന് സ്ഥലത്തെത്തിയ പാണാവള്ളി വില്ലേജ് ഓഫീസർ പി എ ഹാരീസ്, സ്പെഷ്യൽ വില്ലേജ് ആഫീസർ വിനീത് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഉഷ, കൃഷി ഓഫീസർ ഫാത്തിമ, പൂച്ചാക്കൽ എസ്സ് ഐഎന്നിവർ അടങ്ങിയ ഉദ്യേഗസ്ഥ സംഘമാണ് സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിച്ചത്. 

പൊതുതോട്ടിൽ നിന്നും മണ്ണ് കോരാൻ ഉപയോഗിച്ച വള്ളം, മണ്ണ് ഡ്രജജ് ചെയ്യാനുപയോഗിച്ച രണ്ട് മോട്ടോർ ,അനുബന്ധ ഉപകരണങ്ങൾ ഇവയെല്ലാം പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.  റവന്യൂ മേലധികാരികൾക്ക് വിശദമായ  റിപ്പോർട്ട് നൽകിയതായും വില്ലേജ് ഓഫീസർ പി എ ഹാരീസ് പറഞ്ഞു.

click me!