
പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ട് കുട്ടികളെ അതി സാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്. നേരത്തെ നാലുപേർ കുടുങ്ങിയ നറണി തടയണയ്ക്ക് സമീപത്താണ് കുട്ടികൾ അകപ്പെട്ടത്. ഒരു മണിക്കൂർ നീണ്ട ദുഷ്കരമായ ദൗത്യത്തിലൂടെയാണ് കുട്ടികളെ കരയ്ക്കെത്തിച്ചത്.
ഫുട്ബോൾ കളി കഴിഞ്ഞ് കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. പെട്ടെന്നായിരുന്നു വെള്ളം കുത്തി ഒഴുകിയെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തേക്ക് അഗ്നിരക്ഷാസേന കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ശക്തമായ കുത്തി ഒഴുക്ക് പുഴയിലുണ്ടായിരുന്നു. വടം കെട്ടി കുട്ടികൾക്ക് അരികിലേക്കെത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. അതിനിടയിൽ പാറക്കെട്ടിലുണ്ടായിരുന്ന കുട്ടി വഴുതിപ്പോയത് കരയിലുള്ളവരുടെ ആശങ്ക വർധിപ്പിച്ചു. ലൈഫ് ജാക്കറ്റിട്ട് അഗ്നിരക്ഷാസേനാംഗം കുട്ടികൾക്ക് അരികിലെത്തി ആത്മവിശ്വാസം നൽകുകയും ചെയ്തു. കുട്ടികൾ നിൽക്കുന്ന പാറക്കെട്ടിലേക്ക് കോണി ഇറക്കിയാണ് കുട്ടികളെ കരയ്ക്കെത്തിച്ചത്.
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ശക്തമായ തിരയിൽപെട്ട് അപകടം; തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു
https://www.youtube.com/watch?v=Ko18SgceYX8