കുറിഞ്ഞി സാങ്ച്വറിയും കയേറ്റ ഭുമികളും പരിശോധിക്കാന്‍ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി മൂന്നാറില്‍

By Web TeamFirst Published Jun 7, 2019, 6:07 PM IST
Highlights

മൂന്നാര്‍ കെ.റ്റി.ഡി.സിയിലെത്തിയ റവന്യു പ്രിന്‍സിപ്പിള്‍ സെക്രട്ടറി ഡോ.വി. വേണു  ദേവികുളം സബ് കളക്ടര്‍ രേണുരാജുമായി ചര്‍ച്ചകള്‍ നടത്തി

ഇടുക്കി: വട്ടവട കുറിഞ്ഞി സാങ്ച്വറിയും ചിന്നക്കനാലിലെ കൈയ്യേറ്റ ഭൂമികളും നേരില്‍ സന്ദര്‍ശിക്കുവാന്‍ റവന്യുപ്രിന്‍സിപ്പിള്‍ സെക്രട്ടറി മൂന്നാറിലെത്തി. രണ്ട് ദിവസം ഭൂമികള്‍ നേരില്‍ സന്ദര്‍ശിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. 

വട്ടവടയിലെ നീലക്കുറുഞ്ഞി സാങ്ച്വറിയുമായി ബന്ധപ്പെട്ടുള്ള വിഷങ്ങളില്‍ നേരില്‍ കണ്ട് മനസിലാക്കുന്നതിനും പ്രശ്‌നങ്ങളില്‍ അന്തിമതീരുമാനം കൈകൊള്ളുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നാറിലെത്തിയത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ മൂന്നാര്‍ കെ.റ്റി.ഡി.സിയിലെത്തിയ റവന്യു പ്രിന്‍സിപ്പിള്‍ സെക്രട്ടറി ഡോ.വി. വേണു  ദേവികുളം സബ് കളക്ടര്‍ രേണുരാജുമായി ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ദേവികുളം അര്‍.ഡി.ഒ ഓഫീസിലെത്തിയ അദ്ദേഹം തഹസില്‍ദ്ദാര്‍ പി.കെ ഷാജി. ഭൂരേഖയുടെ തഹസില്‍ദ്ദാര്‍ ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.

രണ്ടുമണിയോടെ വട്ടവടയില്‍ലെത്തിയ അദ്ദേഹം നീലക്കുറുഞ്ഞി മേഖലകള്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് പാമ്പാടുംചോലയിലെത്തിയ അദ്ദേഹം മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിന്റെ ഭൂമികളും സന്ദര്‍ശിച്ചാണ് അദ്ദേഹം വൈകുന്നേരത്തോടെ മൂന്നാറിലേക്ക് മടങ്ങിയത്. ശനിയഴ്ച ചിന്നക്കനാലിലെ കൈയ്യേറ്റ ഭൂമികള്‍ സന്ദര്‍ശിച്ചശേഷം വൈകുന്നേരത്തോടെ തിരുവനന്ദപുരത്തേക്ക് മടങ്ങും.

click me!