ഇടത് കൈവിരലിൽ നീര് വന്ന് വീർത്തു, വേദന കൊണ്ട് പുളഞ്ഞ് 15കാരൻ; കൈവിരലിൽ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി ഫയർ ഫോഴ്‌സ്

Published : Oct 14, 2025, 02:37 PM IST
Ring trapped in finger

Synopsis

ഇടതു കൈയ്യിലെ ചൂണ്ട് വിരലിൽ ധരിച്ച സ്റ്റീൽ മോതിരം മുറുകി, വിരലിൽ നീര് വച്ച 15കാരന് ഫയർ ഫോഴ്സ് രക്ഷകരായി. പാച്ചല്ലൂർ സ്വദേശി മുഹമ്മദ് റിയാസിൻ്റെ വിരലിൽ നിന്ന് മോതിരം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് അഗ്നിരക്ഷാസേന മുറിച്ചെടുത്തു.

തിരുവനന്തപുരം: കൈയിൽ മോതിരം കുടുങ്ങി വേദന കൊണ്ട് പുളഞ്ഞ പതിനഞ്ചുകാരന് ഫയർ ഫോഴ്‌സ് രക്ഷയായി. പാച്ചല്ലൂർ സ്വദേശി മുഹമ്മദ് റിയാസാണ്(15) കൈവിരലിൽ ധരിച്ച മോതിരം മുറുകി വേദന തിന്നത്. കൈവിരലിൽ ധരിച്ച സ്റ്റീൽ മോതിരമാണ് മുറുകിയത്. ഇതേ തുടർന്ന് ഇടതു കൈയ്യിലെ ചൂണ്ട് വിരലിൽ നീര് വന്ന് വീർത്തു. വേദന സഹിക്കാനാവാതെ വന്നതോടെയാണ് കുട്ടിയെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ എത്തിച്ചത്. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ റിയാസിനെ സമാധാനിപ്പിച്ച ശേഷം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചു. വളരെ സൂക്ഷ്‌മതയോടെയാണ് ഉദ്യോഗസ്ഥർ ഈ ദൗത്യം പൂർത്തിയാക്കിയത്. മോതിരം പോയതോടെ റിയാസിന് സന്തോഷവും സമാധാനവുമായി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സനുവിൻ്റെ നേതൃത്വത്തിൽ ഓഫീസർമാരായ വിപിൻ, സന്തോഷ് കുമാർ, ജിനേഷ് എന്നിവർ ചേർന്നാണ് മോതിരം മുറിച്ചു നീക്കിയത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്