കട്ടപ്പനയിൽ കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് കയറി, 31കാരന് ദാരുണാന്ത്യം

Published : Feb 22, 2025, 08:47 AM IST
കട്ടപ്പനയിൽ കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് കയറി, 31കാരന് ദാരുണാന്ത്യം

Synopsis

വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം. കാര്‍ നിയന്ത്രണം നഷ്ടമായി ഇടിച്ചതോടെ ക്രാഷ് ബാരിയറിന്റെ ഒരുഭാഗം കാറിനുള്ളിലൂടെ തുളഞ്ഞുകയറി

ഇടുക്കി: കട്ടപ്പനയില്‍ കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഹാബ്രിക് ബില്‍ഡേഴ്‌സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം. കാര്‍ നിയന്ത്രണം നഷ്ടമായി ഇടിച്ചതോടെ ക്രാഷ് ബാരിയറിന്റെ ഒരുഭാഗം കാറിനുള്ളിലൂടെ തുളഞ്ഞുകയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോബിന്‍ സംഭവസ്ഥലത്ത് മരിച്ചു. കാറിന്റെ ഒരുഭാഗം വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മറ്റൊരു അപകടത്തിൽ രാജാക്കാടിന് സമീപം പന്നിയാർകൂട്ടിയിൽ ജീപ്പ് അപകടത്തിൽപെട്ട് ഒളിമ്പ്യൻ കെ.എം ബീനാമോളുടെ സഹോദരിയും ബന്ധുക്കളും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. സഹോദരി റീന, ഭർത്താവ് ബോസ്, സഹോദരന്റെ ഭാര്യ പിതാവ് അബ്രഹാം എന്നിവരാണ് മരിച്ചത്.  ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. കെ.എം ബീനാമോളുടെ സഹോദരിയും ബന്ധുക്കളും രാജാക്കാടിന് സമീപം മുല്ലക്കാനത്തുള്ള ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്. 

പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപം വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. റീനയും ഭർത്താവും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അബ്രഹാമിനെ രാജാക്കാട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്