ഡ്രൈവർ ഉറങ്ങിപ്പോയി, റോഡ് മുറിച്ചു കടക്കുന്ന രണ്ട് സ്ത്രീകളെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചു; ദാരുണാന്ത്യം

Published : Aug 21, 2023, 09:05 AM ISTUpdated : Aug 21, 2023, 12:47 PM IST
ഡ്രൈവർ ഉറങ്ങിപ്പോയി, റോഡ് മുറിച്ചു കടക്കുന്ന രണ്ട് സ്ത്രീകളെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചു; ദാരുണാന്ത്യം

Synopsis

രാവിലെ 7 മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനകാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു. 

കൊച്ചി: നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ 7 മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനകാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു. 

കാം കോയിലെ കാൻ്റീൻ ജീവനക്കാരാണ് ഇവർ. കാം കോയിലേക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ തെറിച്ചുവീണു. വാഹനത്തിനടിയിൽ പെട്ട ഒരാളെ പിക്കപ്പ് വാൻ വലിച്ചുകൊണ്ടുപോയി. വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ച രണ്ടുപേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം, പൊലീസെത്തി പരിശോധിച്ചപ്പോള്‍ പോക്കറ്റിൽ എംഡിഎംഎ, അന്വേഷണം

https://www.youtube.com/watch?v=Y1ncB2SZWgc

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം