റോഡ് നിർമ്മാണം അശാസ്ത്രീയം; പത്തനാപുരം ഏനാത്ത് ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

Published : Jun 10, 2024, 02:37 PM IST
റോഡ് നിർമ്മാണം അശാസ്ത്രീയം; പത്തനാപുരം ഏനാത്ത് ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

Synopsis

പട്ടാഴി വടക്കേക്കര ബദാം മുക്കിന് സമീപത്തായിരുന്നു പ്രതിഷേധം. പത്തനാപുരത്ത് നിന്നും മഞ്ചള്ളൂർ കുണ്ടയം കടുവാത്തോട് വഴി ഏനാത്ത് എത്തുന്നതാണ് നിർദ്ധിഷ്ട റോഡ്. ഒന്നര വർഷത്തിലധികമായി സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ നിർമ്മാണം നടത്തുന്നതും ബസ് സർവ്വീസുകൾ നിർത്തലാക്കിയതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 

കൊല്ലം: പത്തനാപുരം ഏനാത്ത് റോഡിലെ ചെളിയിൽ ഉരുണ്ട് നാട്ടുകാരുടെ പ്രതിഷേധം. മിനി ഹൈവേ പാതയിൽ ജർമൻ സാങ്കേതിക വിദ്യയിൽ നവീകരിക്കുന്ന റോഡിൻ്റെ നിർമ്മാണം അശാസ്ത്രീയമെന്നാണ് നാട്ടുകാരുടെ
ആരോപണം. കരാർ കമ്പനിക്കെതിരെ രംഗത്തെത്തിയ ജനങ്ങൾ ചെളിയിൽ ഉരുണ്ട് പ്രതിഷേധമറിയിക്കുകയായിരുന്നു. 

പട്ടാഴി വടക്കേക്കര ബദാം മുക്കിന് സമീപത്തായിരുന്നു പ്രതിഷേധം. പത്തനാപുരത്ത് നിന്നും മഞ്ചള്ളൂർ കുണ്ടയം കടുവാത്തോട് വഴി ഏനാത്ത് എത്തുന്നതാണ് നിർദ്ധിഷ്ട റോഡ്. ഒന്നര വർഷത്തിലധികമായി സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ നിർമ്മാണം നടത്തുന്നതും ബസ് സർവ്വീസുകൾ നിർത്തലാക്കിയതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ചളിയിൽ ഉരുണ്ടുകൊണ്ടുള്ള നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്. 

പെരിയാറിലെ മത്സ്യക്കുരുതി; ഹൈക്കോടതിയുടെ ഇടപെടൽ, പരിശോധനയ്ക്ക് കമ്മിറ്റിയെ നിയോഗിച്ചു

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തണുപ്പകറ്റാന്‍ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; മലയാളി യുവാവിന് ദാരുണാന്ത്യം
'ഇന്ന് ഈ നിമിഷം വരെ അവരുമായി സംസാരിക്കുകയോ കോൺടാക്ട് ചെയ്യുകയോ ചെയ്തിട്ടില്ല'; വിശദീകരണവുമായി റിനി ആൻ ജോർജ്