ബൈക്കില്‍ കറങ്ങുന്നത് പാര്‍സല്‍ സര്‍വീസ് എന്ന പേരിലെങ്കിലും ഉദ്ദേശം വേറെ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Published : Jan 03, 2024, 01:12 PM IST
ബൈക്കില്‍ കറങ്ങുന്നത് പാര്‍സല്‍ സര്‍വീസ് എന്ന പേരിലെങ്കിലും ഉദ്ദേശം വേറെ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Synopsis

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

കാസര്‍കോട്: പാര്‍സല്‍ സര്‍വീസ് എന്ന പേരില്‍ ബൈക്കില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ പിടിയിലായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തു വെച്ചാണ് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ 12.53 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് എക്സൈസ് കണ്ടെടുത്തു. 

കുഡ്ലു വില്ലേജിൽ നീർച്ചാൽ ദേശത്ത് അമാൻ സജാദ് (20),  അടുക്കത്ത്ബയൽ സ്വദേശി അമീർ കെ. എം (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് എക്സൈസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴി‌ഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്റിന് സമീപത്തു വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി പരിശോധിച്ചു.  എംഡിഎംഎ കണ്ടെത്തിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്ത എക്സൈസ് സംഘം, ലഹരി കടത്തിന് ഉപയോഗിച്ച യമഹ ബൈക്കും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 

സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ പി.ജി യും സംഘവും ചേർന്നാണ് ഇവരെ വലയിലാക്കിയത്. പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷാദ് കെ, പ്രജിത്ത് കെ.ആർ,  നസറുദ്ദീൻ എ.കെ, സോനു സെബാസ്റ്റ്യൻ, ഡ്രൈവർ ക്രിസ്റ്റീൻ പി.എ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും