ആളില്ലാത്ത വീടുകളിൽ നിന്നും പണം തട്ടിയെടുക്കുന്ന മോഷ്ടാവ് ഒടുവില്‍ പിടിയിലായി

Published : Jul 12, 2019, 10:44 PM ISTUpdated : Jul 13, 2019, 08:30 PM IST
ആളില്ലാത്ത വീടുകളിൽ നിന്നും പണം തട്ടിയെടുക്കുന്ന മോഷ്ടാവ് ഒടുവില്‍ പിടിയിലായി

Synopsis

മൂന്ന് ദിവസം മുമ്പ് എസ്റ്റേറ്റിലെ മറ്റൊരു വീട്ടിൽ നിന്നും 2000 രൂപയും എ റ്റി എമ്മും നഷ്ടപ്പെട്ടിരുന്നു. ഇവർ ദേവികുളം പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല

ഇടുക്കി: ആളില്ലാത്ത തൊഴിലാളികളുടെ വീടുകളിൽ നിന്നും പണം തട്ടിയെടുക്കുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. ലോക്കാട് ഫാക്ടറി ഡിവിഷനിൽ വസന്ത് [22] ണ് ദേവികുളം പൊലീസിന്റെ പിടിയിലായത്. എസ്റ്റേറ്റിലെ ലയൺസ് വിടുകളിൽ നിന്നും നിരവധിതവണ തൊഴിലാളികൾക്ക് പണം നഷ്ടപ്പെട്ടിരുന്നു. എന്നാൽ സംഭവം ആരും പുറത്ത് പറഞ്ഞിരുന്നില്ല.

മൂന്ന് ദിവസം മുമ്പ് എസ്റ്റേറ്റിലെ മറ്റൊരു വീട്ടിൽ നിന്നും 2000 രൂപയും എ റ്റി എമ്മും നഷ്ടപ്പെട്ടിരുന്നു. ഇവർ ദേവികുളം പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മോഷ്ടിച്ച കാർഡുമായി വസന്ത് ദേവികുളം എ ടി എമ്മിൽ നിന്നും പണം പിൻവലിച്ചതോടെയാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്. ഗോമതിയുടെ ഇളയ മകനാണ് വസന്ത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓട്ടോറിക്ഷയിലെത്തിയ കോൺഗ്രസ് നേതാവിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ചു, ​ഗുരുതര പരിക്ക്; നാല് പേർ പിടിയിൽ
കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം; ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്