ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച; 6 പവന്‍ സ്വർണവും വെള്ളിയും പണവും കവർന്നു; അന്വേഷണം

Published : Oct 28, 2024, 10:09 AM ISTUpdated : Oct 28, 2024, 10:34 AM IST
ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച; 6 പവന്‍ സ്വർണവും വെള്ളിയും പണവും കവർന്നു; അന്വേഷണം

Synopsis

 ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. 

തൃശ്ശൂർ: ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. 6 പവനോളം സ്വർണാഭരണങ്ങളും വെള്ളി, പണം എന്നിവയും നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. 

ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ഓഫീസിന്റെ പൂട്ടു തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഓഫീസിലെ അലമാര തുറന്നാണ് സ്വർണ്ണവും പണവും കവർന്നത്. ക്ഷേത്രത്തിലെ കിരീടം, മാല, താലി, സ്വർണ്ണവേൽ ഉൾപ്പടെ 6 പവൻ സ്വർണ്ണമാണ് നഷ്ടമായത്. 2 വെള്ളിക്കുടവും 23000 രൂപയും കവർന്നിട്ടുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ
തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം