മുസ്ലിം ജമാഅത്ത് പളളി ഓഫീസ് കുത്തിതുറന്ന് 55,421 രൂപയും റിക്കാര്‍ഡുകളും മോഷ്ടിച്ചു

Published : Jul 10, 2019, 12:00 PM IST
മുസ്ലിം ജമാഅത്ത് പളളി ഓഫീസ് കുത്തിതുറന്ന് 55,421 രൂപയും റിക്കാര്‍ഡുകളും മോഷ്ടിച്ചു

Synopsis

 കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത് പളളി ഓഫീസ് കുത്തിതുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. പള്ളിയോട് ചേര്‍ന്നുള്ള  ഓഫീസ്സിന്‍റെ പ്രധാന വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ 9,000 രൂപയുടെ നാണയങ്ങളും, 46,421 നോട്ടും ഉള്‍പ്പെടെ 55,421 രൂപയും റിക്കാര്‍ഡുകളും മോഷ്ടിച്ചു. 

കായംകുളം: കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത് പളളി ഓഫീസ് കുത്തിതുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. പള്ളിയോട് ചേര്‍ന്നുള്ള  ഓഫീസ്സിന്‍റെ പ്രധാന വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ 9,000 രൂപയുടെ നാണയങ്ങളും, 46,421 നോട്ടും ഉള്‍പ്പെടെ 55,421 രൂപയും റിക്കാര്‍ഡുകളും മോഷ്ടിച്ചു. 

പള്ളിയില്‍ വിവിധ നേര്‍ച്ചകള്‍ക്കും വഴിപാടുകള്‍ക്കുമായി ലഭിച്ച തുകയായിരുന്നു മോഷ്ടിക്കപ്പെട്ടത്. ഇന്നലെ രാവിലെ 6.30 ന് അദ്ധ്യാപകന്‍ മദ്രസ തുറക്കാനെത്തിയപ്പോഴാണ് ഓഫീസിന്‍റെ പ്രധാന വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കാണ്ടത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവര്‍ ജമാഅത്ത് ഭാരവാഹികളേയും തുടര്‍ന്ന് പൊലീസിനെയും വിവരം അറിയിച്ചു. കായംകുളം പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുത്തു. ആലപ്പുഴയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും പള്ളിയില്‍ നിന്നും 200 മീറ്ററോളം ഓടി നിന്നു.

PREV
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്