ആളറിയാതിരിക്കാൻ മുടിയും മീശയും താടിയും വെട്ടി, മൊബൈൽ ഫോണും ഉപേക്ഷിച്ച ശേഷമാണ് സജീവ് തമിഴ്നാട്ടിലേക്ക് കടന്നത്.

കൊല്ലം: പത്തനാപുരത്ത് ക്ഷേത്രോത്സവ ഒരുക്കത്തിനിടെ പൊലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ പിടവൂർ സ്വദേശി ദേവൻ എന്ന സജീവിനെ പിടികൂടി. ഇയാളുടെ ആക്രമണത്തില്‍ പൊലീസ് വാഹനം തകരുകയും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആളറിയാതിരിക്കാൻ മുടിയും മീശയും താടിയും വെട്ടി, മൊബൈൽ ഫോണും ഉപേക്ഷിച്ച ശേഷമാണ് സജീവ് തമിഴ്നാട്ടിലേക്ക് കടന്നത്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പത്തനാപുരം പോലീസ് സജീവിനെ പിടികൂടിയത്. ഇയാളെ പിടികൂടുന്ന വീഡിയോ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.