വെങ്ങാട് ഷാപ്പില്‍ പട്ടാപ്പകല്‍ കവര്‍ച്ച, എട്ടു പവന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്നു

Published : May 10, 2026, 09:27 PM IST
kerala police vehicle

Synopsis

രണ്ടു പേര്‍ ഷാപ്പിലെത്തി കള്ള് കുടിച്ച ശേഷം പണം നല്‍കാനെന്ന ഭാവത്തില്‍ എഴുന്നേറ്റു. ഇതില്‍ ഒരാള്‍ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയില്‍ പുട്ടിയിട്ടു

മലപ്പുറം: വെങ്ങാട് മൂര്‍ക്കനാട് റോഡിലെ ഷാപ്പില്‍ പട്ടാപ്പകല്‍ കയറി ഷാപ്പുടമയുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.45 ഓടെയാണ് സംഭവം. രണ്ടു പേര്‍ ഷാപ്പിലെത്തി കള്ള് കുടിച്ച ശേഷം പണം നല്‍കാനെന്ന ഭാവത്തില്‍ എഴുന്നേറ്റു. ഇതില്‍ ഒരാള്‍ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയില്‍ പുട്ടിയിട്ടു. മറ്റേയാള്‍ ഷാപ്പുടമ ചോലക്കുഴിയില്‍ വീട്ടി ല്‍ ദാമോദരന്റെ കഴുത്തിലെ ഏ കദേശം എട്ടു പവന്‍ വരുന്ന സ്വ ര്‍ണമാല പൊട്ടിച്ചെടുത്തു. മാല പിടിച്ചുപറിക്കുന്നത് തട യാന്‍ ശ്രമിച്ച ദാമോദരനെ പ്രതി കള്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റു. തുടര്‍ന്ന് മേശപ്പുറത്തു ണ്ടായിരുന്ന ഏകദേശം 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ന്ന് പ്രതികള്‍ കടന്നു കളഞ്ഞു.ഏകദേശം 8.10 ലക്ഷം രൂപയു ടെ നഷ്ടമുണ്ടായതായി പരാതിയി ല്‍ പറയുന്നു. സംഭവത്തില്‍ ഒരാ ളെ തിരിച്ചറിഞ്ഞതായും മറ്റൊരാള്‍ അജ്ഞാതനാണെന്നും അന്വേ ഷണമാരംഭിച്ചതായും കൊളത്തൂ ര്‍ പൊലീസ് അറിയിച്ചു.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യ പല തവണ ഫോണിൽ വിളിച്ചിട്ടും കോൾ എടുത്തില്ല, കടയിലും എത്തിയില്ല, ഒടുവിൽ കണ്ടെത്തിയത് മൃതദേഹം
നിയുക്ത എംഎൽഎ കു‌ഞ്ഞികൃഷ്ണൻ നേരിട്ടെത്തി, സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധത്താൽ തകർത്ത രേഖയുടെ വീട്ടിലെ മതിൽ പുനർനിർമ്മിച്ചു; സ്നേഹം പങ്കിട്ട് മടക്കം