ലോഡ്ജിൽ മുറിയെടുത്തു, രാത്രി 10ന് എടിഎമ്മിലെത്തി, അടിച്ചും ഇടിച്ചും തുറക്കാൻ ശ്രമം, പക്ഷെ ചെറിയൊരു കയ്യബദ്ധം..

Published : Nov 08, 2023, 08:11 AM ISTUpdated : Nov 08, 2023, 08:13 AM IST
ലോഡ്ജിൽ മുറിയെടുത്തു, രാത്രി 10ന് എടിഎമ്മിലെത്തി, അടിച്ചും ഇടിച്ചും തുറക്കാൻ ശ്രമം, പക്ഷെ ചെറിയൊരു കയ്യബദ്ധം..

Synopsis

ധരിച്ചിരുന്ന വസ്ത്രം മുഴുവൻ അഴിച്ച് മാറ്റി അടിവസ്ത്രം മാത്രം ധരിച്ച് എടിഎം കൗണ്ടറിനുള്ളിൽ കയറി.

കൊല്ലം: തമിഴ്നാ‍ട് തെങ്കാശിയിൽ എടിഎം മെഷീന്‍ തക‍ർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി കൊല്ലത്ത് പിടിയിൽ. കോട്ടക്കൽ സ്വദേശി രാജേഷാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കൊല്ലം കോട്ടക്കലിൽ നിന്ന് തെങ്കാശിയിലെത്തിയ രാജേഷ് ലോഡ്ജിൽ മുറിയെടുത്തു. രാത്രി പത്തേകാലോടെ ലോഡ്ജിനടുത്തുള്ള എടിഎം കൗണ്ടറിലേക്ക് എത്തി. ധരിച്ചിരുന്ന വസ്ത്രം മുഴുവൻ അഴിച്ച് മാറ്റി അടിവസ്ത്രം മാത്രം ധരിച്ച് എടിഎം കൗണ്ടറിനുള്ളിൽ കയറി. പിന്നെ മെഷീൻ തകർക്കാനുള്ള ശ്രമം. രണ്ട് വശത്ത് നിന്നും മെഷീനിലിടിച്ച് താഴെയിടാൻ നോക്കി. കുറെ നേരത്തെ ശ്രമത്തിന് ശേഷം മെഷീൻ ഒരു വശത്തേക്ക് മറിച്ചിട്ടു. പക്ഷെ പണം എടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ രാജേഷ് മടങ്ങി. 

മാളിൽ സ്ത്രീകളുടെ വസ്ത്രത്തിനടിയിലേക്ക് സൂം ചെയ്ത് ദൃശ്യം പകർത്തി, ഹെൽമറ്റിൽ ക്യാമറ, കയ്യോടെ പൊക്കി യുവതി

തൊട്ടടുത്ത ദിവസം രാവിലെ എടിഎമ്മില്‍ എത്തിയവരാണ് മെഷീൻ തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ എടിഎം കൗണ്ടറിനുള്ളിൽ നിന്ന് രാജേഷിന്റെ ആധാർ കാർഡ് കണ്ടെത്തി. ആധാർ കാർഡിലെ അഡ്രസ് പ്രകാരം തെങ്കാശി പൊലീസ് കടക്കൽ പൊലീസിന്റ സഹായം തേടി. കടയക്ക്ൽ പൊലീസാണ് ഇയാളെ ഇന്ന് കസ്റ്റഡിയിലെടുത്ത് തെങ്കാശി പൊലീസിന് കൈമാറിയത്. മുന്‍പ് നിരവധി അബ്കാരി കേസുകളിലും രാജേഷ് പ്രതിയായിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എറണാകുളം ബ്രോഡ്‌വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു, തീയണക്കാൻ ശ്രമം തുടരുന്നു
'സൈഡ് പ്ലീസ്, റോഡ് ഞങ്ങടേം കൂടെയാ'; സുൽത്താൻബത്തേരി റോഡിൽ കൂൾ ആയി നടക്കുന്ന കടുവയുടെ ദൃശ്യം പകർത്തി യാത്രക്കാർ