Asianet News MalayalamAsianet News Malayalam

മാളിൽ സ്ത്രീകളുടെ വസ്ത്രത്തിനടിയിലേക്ക് സൂം ചെയ്ത് ദൃശ്യം പകർത്തി, ഹെൽമറ്റിൽ ക്യാമറ, കയ്യോടെ പൊക്കി യുവതി

പെൺകുട്ടിയുടെ അടുത്ത് നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നി. യുവാവ് കയ്യില്‍ ഹെല്‍മറ്റ് താഴ്ത്തി പിടിച്ചിട്ടുണ്ടായിരുന്നു

Man who took Upskirt Videos of women using hidden camera caught in Mall SSM
Author
First Published Nov 7, 2023, 4:06 PM IST

മാളില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ വസ്ത്രത്തിനടിയിലേക്ക് ക്യാമറ സൂം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ കയ്യോടി പിടികൂടി യുവതി. റെഡ്ഡിറ്റിലാണ് പേര് വെളിപ്പെടുത്താതെ യുവതി ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവെച്ചത്. റാഞ്ചിയിലെ ന്യൂക്ലിയസ് മാളിലാണ് സംഭവം നടന്നത്. 

മാളിന്‍റെ ആദ്യത്തെ നിലയിലായിരുന്നു താനെന്ന് യുവതി പറഞ്ഞു. ഒരു പെൺകുട്ടിയുടെ അടുത്ത് നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നി. ടാറ്റൂ കൗണ്ടറിൽ ചാരി നിന്ന് എന്തൊക്കെയോ സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. അവളുടെ കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.

യുവാവ് കയ്യില്‍ ഹെല്‍മറ്റ് താഴ്ത്തി പിടിച്ചിട്ടുണ്ടായിരുന്നു. ശ്രദ്ധിച്ചുനോക്കിയപ്പോള്‍ അതില്‍ ഫോണ്‍ കണ്ടെത്തിയെന്ന് യുവതി പറഞ്ഞു "ആദ്യം കരുതിയത് അയാള്‍ പെണ്‍കുട്ടിയുടെ കൂടെയുള്ളതാണെന്നാണ്. പക്ഷേ എന്നിട്ടും എന്തോ ഒരു അസ്വസ്ഥത തോന്നി. ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ചുനിര്‍ത്തി. ആ നിമിഷം പോലും എനിക്ക് ഉറപ്പില്ലായിരുന്നു അയാള്‍ പ്രതിയാണെന്ന്. അതിനാൽ എനിക്ക് പേടിയുണ്ടായിരുന്നു. ക്യാമറ കാണിക്കാന്‍ ഞാന്‍ അയാളോട് ആവശ്യപ്പെട്ടു. ഇതോടെ അയാള്‍ പരിഭ്രാന്തനായി."

'ഡോക്ടർ' കാമുകൻ അമ്മയ്ക്കൊപ്പം വിമാനത്താവളത്തിലെന്ന് കോൾ, പിന്നെ തുടരെത്തുടരെ കോൾ, യുവതിക്ക് നഷ്ടം ഒരു ലക്ഷം

ഇതോടെ സംഭവം പെണ്‍കുട്ടിയോട് പറഞ്ഞു. ഫോണ്‍ നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ ദൃശ്യം അതിലുണ്ടായിരുന്നു. ഉടനെ ആ വീഡിയോ ഡിലീറ്റ് ചെയ്തു. മറ്റ് നിരവധി സ്ത്രീകളുടെ വീഡിയോകളും അതില്‍ കണ്ടെത്തി. ഉടനെ മാളിലെ സുരക്ഷാ ജീവനക്കാരനെ വിളിച്ചു. സെക്യൂരിറ്റി അയാളെ അടിച്ചു. പൊലീസിനെ വിളിക്കാൻ താന്‍ പറഞ്ഞു. പക്ഷേ എല്ലാവരും അയാളെ ചുറ്റും കൂടി നിന്ന് മര്‍ദിച്ചു. ഇതോടെ താന്‍ സംഭവ സ്ഥലത്തു നിന്ന് പോയെന്നും യുവതി കുറിച്ചു. 

ഇത്തരം സംഭവങ്ങളുണ്ടായാല്‍ തല്ലി തീര്‍ക്കാതെ പൊലീസിനെ അറിയിക്കണമെന്ന് പറഞ്ഞാണ് യുവതി കുറിപ്പ് അവസാനിപ്പിച്ചത്. യുവതിയുടെ കുറിപ്പിന് താഴെ നിരവധി പേര്‍ അഭിപ്രായം പറഞ്ഞു. ഇത്തരം ലൈംഗിക  വൈകൃതമുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന് നിരവധി പേര്‍ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios