ഹരിപ്പാട് ടൗൺ മസ്ജിദിൽ മോഷണം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published : Apr 24, 2021, 10:52 PM IST
ഹരിപ്പാട് ടൗൺ  മസ്ജിദിൽ മോഷണം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Synopsis

റോഡിലൂടെ എത്തിയ രണ്ടംഗസംഘത്തിൽ ഒരാൾ മതിൽ ചാടി അകത്തു കടക്കുകയും  വഞ്ചി എടുത്ത് കൂടെയുള്ള ആളിനെ മതിലിനു മുകളിലൂടെ ഏൽപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 

ആലപ്പുഴ: ഹരിപ്പാട് ടൗൺ  മസ്ജിദിൽ മോഷണം. പള്ളിയുടെ മതിൽക്കെട്ടിനകത്ത് സ്ഥാപിച്ചിരുന്ന വഞ്ചിയാണ് മോഷ്ടാക്കൾ എടുത്തു കൊണ്ടു പോയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സമീപത്ത് റോഡിലൂടെ എത്തിയ രണ്ടംഗസംഘത്തിൽ ഒരാൾ മതിൽ ചാടി അകത്തു കടക്കുകയും  വഞ്ചി എടുത്ത് കൂടെയുള്ള ആളിനെ മതിലിനു മുകളിലൂടെ ഏൽപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 

ഇമാം റിയാസ് അഹ്സനി ഉൾപ്പെടെ നാലുപേർ രാത്രി മസ്ജിദിൽ ഉണ്ടായിരുന്നു. എങ്കിലും രാവിലെ 10 മണിയോടെയാണ് മോഷണം നടന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. വഞ്ചി തുറന്നിട്ട് രണ്ട് മാസങ്ങളിൽ ഏറെ ആയതിനാൽ 10000 രൂപയോളം ഉണ്ടാകുമെന്ന്  മസ്ജിദ് സെക്രട്ടറി സുഹൈൽ പറഞ്ഞു. ഹരിപ്പാട് പൊലീസിൽ പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു