വാക്സിൻ വാങ്ങാൻ ഒരു കോടി രൂപ സർക്കാരിന് നൽകുമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത്

By Web TeamFirst Published Apr 24, 2021, 10:06 PM IST
Highlights

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരുകൾ വിലനൽകി  വാക്സിൻ വാങ്ങേണ്ട സാഹചര്യം നിലവിൽ വന്നതിനാലും കോഴിക്കോട് ജില്ലയിലെ ജനങ്ങൾക്ക്  വാക്സിനേഷൻ ലഭിക്കുന്നതിന് കോഴിക്കോട്  ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കേരള സർക്കാരിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതായി പ്രസിഡന്റ് കാനത്തിൽ ജമീല അറിയിച്ചു

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ ജനങ്ങൾക്ക് വാക്സിനേഷൻ ലഭിക്കുന്നതിന് കോഴിക്കോട്  ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കേരള സർക്കാരിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതായി പ്രസിഡന്റ് കാനത്തിൽ ജമീല അറിയിച്ചു.

ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും വാക്സിൻ ആവശ്യത്തിലേക്ക് സംഭാവന നൽകുന്ന രീതിയിലും കാര്യങ്ങൾ ഏകോപിപ്പിച്ച് പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ലഭ്യമാക്കുന്ന രീതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ 27 അംഗങ്ങളും വാക്സിൻ ആവശ്യത്തിലേക്ക് സംഭാവന നൽകുന്നതിന് അനുകൂലിച്ചിട്ടുണ്ടെന്നും കൊവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

click me!