കൊച്ചിയില്‍ പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം

Published : Jan 01, 2021, 01:26 PM ISTUpdated : Jan 01, 2021, 02:15 PM IST
കൊച്ചിയില്‍ പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം

Synopsis

എളമക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

കൊച്ചി: കൊച്ചി പുതുക്കലവട്ടത്ത് പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി അറുപത് പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. പൊതു മരാമത്ത് വകുപ്പിൽ ഇലക്ട്രിക്കൽ കരാറുകാരനായ പ്ലാസിഡ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.

സഹോദരന്റെ മകളുടെ കല്യാണത്തിന് വീട്ടുടമയും കുടുംബവും രണ്ടുദിവസമായി ചുള്ളിക്കലിൽ ആയിരുന്നു. രാവിലെ സമീപവാസിയാണ് വീട് കുത്തിത്തുറന്നു കിടക്കുന്നത് കണ്ടത്. എളമക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പരിശോധനയിൽ 40 പവനേ നഷ്ടപ്പെട്ടിട്ടുള്ളു എന്ന് വ്യക്തമായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലക്കിടി ചുരം കവാടത്തിന് സമീപം പൊലീസിനെ കണ്ടതും കാറിൽ നിന്ന് ഡ്രൈവര്‍ ഇറങ്ങിയോടി, എംഡിഎംഐയുമായി മൂന്നുപേര്‍ പിടിയില്‍
ആഴമില്ലാത്ത ഭാ​ഗമാണെന്ന് കരുതി ഇറങ്ങി, പക്ഷേ കണക്കുകൂട്ടൽ തെറ്റി; മുങ്ങിത്താഴ്ന്ന് വിദേശ വനിതകൾ, രക്ഷകരായി നാട്ടുകാര്‍