
മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ വെള്ളം കയറിയ വീടുകളില്‍ മോഷണവും വ്യാപകമാകുന്നുവെന്ന്. അര്‍കെ വി ജംഗ്ഷന്‍, പറമ്പത്തൂര്‍ പടി, ആലുംമുട്ട് നട, മിത്രമഠം, പൂപ്പറത്ത് കോളനി, മണ്ണാര്‍ത്തറ കേളനി, മുളയിത്തറ കോളനി, തിരുത്തികാട് കോളനി, വെഞ്ചാല്‍, തച്ചറാ കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറി വീടുകള്‍ തകര്‍ന്നു.
ഇവിടങ്ങളിലെ വീട്ടുകാരുടെ ആധാര്‍, റേഷന്‍ കാര്‍ഡുകള്‍, പണം, വസ്ത്രങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, വില പിടിപ്പുള്ള വീട്ടു ഉപകരണങ്ങള്‍ ഉള്‍പ്പടെ ഉള്ളവ നഷ്ടപ്പെട്ടിട്ടുണ്ട്. ഒഴുക്കില്‍ മരങ്ങള്‍ കടപുഴകി വീണു. നാവികസേന, വ്യോമസേന, ഫയര്‍ഫോഴ്‌സ്, കെ എസ് ഇ ബി, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിനു വിവിധ സന്നദ്ധ സംഘടനകളും പൊതുജനങ്ങളും വിവിധ രാഷ്ടിയ പാര്‍ട്ടികളും പോലീസും നാട്ടുകാരും പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam