പൂച്ചാക്കലില്‍ റോഡിന് ഭീക്ഷണിയായി തോടിന്‍റെ സംരക്ഷണ കല്‍ക്കെട്ട്

By Web TeamFirst Published Aug 30, 2019, 10:55 PM IST
Highlights

ഈ ഭാഗത്ത് അപകടങ്ങള്‍ നിത്യസംഭവമാണ്. ചരക്കുമായി എത്തിയ ടിപ്പര്‍ ലോറിക്കുള്ളില്‍ നിന്ന് അത്ഭുതകരമായാണ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്.

ആലപ്പുഴ: തോട് സംരക്ഷണത്തിനായി നിര്‍മ്മിച്ച കാലങ്ങള്‍ പഴക്കമുള്ള  കല്‍ക്കെട്ട് തകര്‍ന്ന് കനാല്‍ സൈഡ് റോഡിന് ഭീക്ഷണിയാകുന്നു. പൂച്ചാക്കല്‍ തോടിന്‍റെ വടക്കേകരയിലെ കല്‍ക്കെട്ടാണ് പല ഭാഗത്ത് തകര്‍ന്നിട്ടുള്ളത്. ഇതുമൂലം ടൗണില്‍ നിന്ന് ജെട്ടി ഭാഗത്തേയ്ക്ക് നിര്‍മ്മിച്ച കനാല്‍ സൈഡ് റോഡ് തകര്‍ന്നു തുടങ്ങി. 

ഈ ഭാഗത്ത് അപകടങ്ങള്‍ നിത്യസംഭവമാണ്. ചരക്കുമായി എത്തിയ ടിപ്പര്‍ ലോറിക്കുള്ളില്‍ നിന്ന് അത്ഭുതകരമായാണ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്. തലനാരിഴ വ്യത്യാസത്തിലാണ് ചെമ്മീനുമായെത്തിയ വലിയ വാഹനം അപകത്തില്‍ നിന്ന് രക്ഷപ്പെട്ടതും.

മത്സ്യ, കയര്‍ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തുനിന്ന് ഒരു രോഗിയെ പോലും ഓട്ടോറിക്ഷയില്‍ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കാനാവുന്നില്ല. ഏറെ പ്രതീക്ഷയോടെ ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച പ്രധാനപ്പെട്ട ഈ റോഡിലൂടെ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും സുഗമമായി കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. 

click me!