ഭിന്നശേഷിക്കാരനായ യുവാവിന്‍റെ ഫോൺ പിടിച്ചു പറിച്ച യുവതി അറസ്റ്റിൽ

By Web TeamFirst Published Aug 30, 2019, 8:29 PM IST
Highlights

യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ പാളയം ബസ് സ്റ്റാൻഡിൽ വച്ചാണ് അഫ്സത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിന്‍റെ  ഫോൺ പിടിച്ചു പറിച്ച ശേഷം ഓടി രക്ഷപെട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ചാനിയംകടവ് സ്വദേശി കണ്ണംകുറുങ്ങോട് അഫ്സത്ത് (അർഫി-37) ആണ് അറസ്റ്റിലായത്. കോഴിക്കോട് മിഠായി തെരുവിൽ ഇന്ന് രാവിലെയാണ് സംഭവം.

യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ പാളയം ബസ് സ്റ്റാൻഡിൽ വച്ചാണ് അഫ്സത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഇവർ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. അഫ്സത്തിനെ കോടതിയിൽ ഹാജരാക്കി റിമാന്‍റ്  ചെയ്തു.
 

click me!