ചമ്പക്കര മാർക്കറ്റിൽ മിന്നൽ പരിശോധന; വില്‍പ്പനക്കായി കർണാടകയിൽ നിന്നെത്തിച്ച അഴുകിയ മീൻ പിടികൂടി

Published : Feb 15, 2023, 10:25 AM IST
ചമ്പക്കര മാർക്കറ്റിൽ മിന്നൽ പരിശോധന; വില്‍പ്പനക്കായി കർണാടകയിൽ നിന്നെത്തിച്ച അഴുകിയ മീൻ പിടികൂടി

Synopsis

തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് അടക്കമുള്ള ഇതര സസ്ഥാനങ്ങളിൽ നിന്ന് പഴകിയ മീനുകൾ കൊച്ചിയിലേക്ക് എത്തിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ആരോഗ്യ വകുപ്പിന്‍റെ പരിശോധന.

കൊച്ചി: കൊച്ചി ചമ്പക്കര മീൻ മാർക്കറ്റിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു. എറണാകുളം ജില്ലയില്‍ വില്‍പ്പനക്കായി കർണാടകയിൽ നിന്ന് ലോറിയിൽ കൊണ്ടുവന്ന പഴകിയ മീനാണ് പിടിച്ചെടുത്തത്.

തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് അടക്കമുള്ള ഇതര സസ്ഥാനങ്ങളിൽ നിന്ന് പഴകിയ മീനുകൾ കൊച്ചിയിലേക്ക് എത്തിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ആരോഗ്യ വകുപ്പിന്‍റെ പരിശോധന. രാവിലെ ഏഴ് മണിയോടെ ചമ്പക്കര മാര്‍ക്കറ്റില്‍ എത്തിയ കോര്‍പ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കർണാടകയിൽ നിന്ന് കൊണ്ടുവന്ന മീൻ ലോറിയില്‍ നിന്ന് ഇറക്കുന്നതിന് മുമ്പ് തന്നെ  പരിശോധിക്കുകയായിരുന്നു.

Also Read: കണ്ടെയ്നർ നിറച്ച് പുഴുവരിച്ച മീൻ, ചീഞ്ഞളിഞ്ഞ വെള്ളം പുറത്തേക്ക് ഒഴുകുന്നു; അന്വേഷണം എത്തി നിന്നത്...

പഴകിയ മീൻ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതിന് കാരണം അതിര്‍ത്തിയില്‍ കാര്യക്ഷമമായ പരിശോധന ഇല്ലാത്തതുകൊണ്ടാണെന്നും അതിന് ഉത്തരവാദികളെല്ലെന്നും മാര്‍ക്കെറ്റിലെ  കച്ചവടക്കാര്‍ പറഞ്ഞു.  പഴകിയ  മീനിനൊപ്പം കൊണ്ടുവന്ന ലോറിയും കോര്‍പ്പറേഷൻ  കസ്റ്റഡിയിൽ എടുത്തു.  

PREV
Read more Articles on
click me!

Recommended Stories

പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി പരിശോധന; 380 ഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ