ആമയിഴഞ്ചാൻ തോട്ടിൽ അഴുകിയ മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ; തിരുവനന്തപുരം കോർപ്പറേഷൻ ഇടപെടുന്നില്ലെന്ന് പരാതി

Published : Sep 09, 2026, 03:33 PM IST
Amayizhanjan canal

Synopsis

മാലിന്യം അഴുകിയ ദുർഗന്ധത്തിനൊപ്പം കൊതുകുശല്യവും രൂക്ഷമായെന്നാണ് പരാതി. വൈദ്യുതി മുടക്കം കൂടിയെത്തിയതോടെ കൊതുകിനെ പേടിച്ച് വീട്ടിനുള്ളിലും പുറത്തും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് സമീപവാസികൾ പറയുന്നു.

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണം നടക്കുന്നില്ലെന്നും സമീപത്ത് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സമീപവാസികൾ. നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരമായി മാറിയിട്ട് മാസങ്ങളായിട്ടും കോർപ്പറേഷൻ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് പരാതി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്–റെയിൽവേ സ്റ്റേഷൻ പരിസരം, വഞ്ചിയൂർ, പാറ്റൂർ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇറച്ചി കടകളിൽ നിന്നടക്കം മാലിന്യം കെട്ടായെത്തിച്ച് ഇവിടെ നിക്ഷേപിക്കാറുണ്ടെന്നും ദുർഗന്ധം വമിക്കുന്ന മലിന ജലം ഒഴുകുന്നതിനാൽ വീടിന്‍റെ ജനലുകൾ തുറക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സമീപവാസികൾ പറയുന്നു.

മാലിന്യം അഴുകിയ ദുർഗന്ധത്തിനൊപ്പം കൊതുകുശല്യവും രൂക്ഷമായെന്നാണ് പരാതി. വൈദ്യുതി മുടക്കം കൂടിയെത്തിയതോടെ കൊതുകിനെ പേടിച്ച് വീട്ടിനുള്ളിലും പുറത്തും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാലവർഷം തുടങ്ങും മുമ്പ് തോട് ശുചീകരിക്കുകയും തകർന്ന സംരക്ഷണ ഭിത്തികൾ പുനർനിർമിക്കുകയും ചെയ്യേണ്ടതായിരുന്നെങ്കിലും ഒന്നുമുണ്ടായില്ലെന്നാണ് പരാതി. മാസങ്ങളായി തോടിന്‍റെ വിവിധയിടങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം അതേപടി തുടരുകയാണ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാലിന്യം എത്തിച്ച് രാത്രികാലങ്ങളിൽ തോട്ടിലേക്ക് തള്ളുന്നതായി മേയർക്ക് ഉൾപ്പെടെ പരാതി ലഭിച്ചിട്ടും കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി, പശുവിനെ കൊന്നു; നാട്ടുകാർ ഭീതിയിൽ
കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം